ബിഷപ്പിനെ ഉടന്‍ അറ്സ്റ്റ് ചെയ്യില്ലെന്ന് പോലീസ്

 

കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ്. കോടതി തീരുമാനമറിഞ്ഞശേഷം അറസ്റ്റ് മതിയെന്നാണ് പോലീസിന്റെ തീരുമാനം.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 25നു പരിഗണിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിനു വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ഹാജരാകുന്നത്. നാളെയാണ് ഫ്രാങ്കോയുടെ ചോദ്യം ചെയ്യല്‍

സര്‍ക്കാറിലും പോലീസിലും പ്രതീക്ഷയില്ലെങ്കിലും കോടതിയില്‍ പ്രതീക്ഷയുണ്ടെന്നാണ് കന്യാസ്ത്രീകള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

SHARE