ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പിന്തുണ; മെത്രാന്മാര്‍ ജയിലില്‍ സന്ദര്‍ശിച്ചു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു പിന്തുണയുമായി മെത്രാന്‍മാര്‍ പാലാ സബ്ജയിലിലെത്തി സന്ദര്‍ശിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, പത്തനംതിട്ട രൂപത സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവരാണു ബിഷപ്പിനെ സന്ദര്‍ശിച്ചത്. യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചതു തെറ്റുചെയ്തിട്ടാണോ എന്നു ബിഷപ്പ് ഫാങ്കോയെ കണ്ടശേഷം കാഞ്ഞിരപ്പള്ളി ബിഷപ്പ് പ്രതികരിച്ചു.
പ്രാര്‍ത്ഥനാ സഹായത്തിനാണ് വന്നത്. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടോ എന്നു കോടതി തീരുമാനിക്കട്ടെയെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പ് പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനപരാതി സഭ മൂടിവയ്ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം വേദനിപ്പിച്ചെന്നും സിബിസിഐ അംഗങ്ങള്‍ക്കൂടിയായ ഇവര്‍ വ്യക്തമാക്കി.

SHARE