ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചു; വിമാനം തിരിച്ചിറക്കി

ഡല്‍ഹി: റാഞ്ചിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഏഷ്യാ വിമാനം തിരിച്ചിറക്കി. ടേക്ക് ഓഫിനിടെ വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് നടപടി.

വിമാനത്തിലുള്ള യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. 176 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

SHARE