2022 ഓടെ സംയുക്ത സൈനിക കമാന്റുകളെന്ന് ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായുള്ള സംയുക്ത സൈനിക കമാന്റുകള്‍ 2022 ഓടെ പ്രാബല്ല്യത്തിലാവുമെന്ന് രംഗത്തിറങ്ങുമെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. തീരദേശ മേഖലകള്‍ക്കുള്ള സുരക്ഷക്കും ജമ്മു കശ്മീരിനും പ്രത്യേകം അര്‍ദ്ധസൈനിക സേനകളെന്ന രീതിയിലാവും സംയുക്ത സൈനിക കമാന്റുകള്‍ സജ്ജമാവുകയെന്നും റാവത്ത് പറഞ്ഞു. നിലവിലെ മൂന്ന് സായുധ സേനകളുടെയും ഓപ്പറേഷനുകള്‍ ഏകോപിപ്പിക്കുന്ന മിലിട്ടറി കമാന്‍ഡുകള്‍ നിലവില്‍ വരുന്നത് ഇന്ത്യന്‍ സായുധസേനാ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്‌കാരത്തിന് വഴി തുറക്കുന്നതാവുമെന്നാണ് വിലയിരുത്തല്‍.

തീരദേശ സുരക്ഷ കണക്കിലെടുത്ത് നാവികസേനയുടെ കീഴിലുള്ള അര്‍ദ്ധസൈനിക സേനയാവും ആദ്യം നിലവില്‍ വരുക. ഇത് മാര്‍ച്ച് 31 നകം നിലവില്‍ വരുമെന്നും ജമ്മു കശ്മീരിനായി പ്രത്യേകം ഗോദക്കായി ചര്‍ച്ച നടത്തുന്നുണ്ടെന്നും റാവത്ത് പറഞ്ഞു. ചൈന അതിര്‍ത്തിയില്‍ പ്രത്യേകം സംയുക്ത സേന ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത നീല പ്രിന്റിന്റെ ഭാഗമാണെന്നും റാവത്ത് പറഞ്ഞു.

വെസ്‌റ്റേണ്‍ തിയറ്റര്‍ കമാന്‍ഡ്, നോര്‍ത്തേണ്‍ തിയറ്റര്‍ കമാന്‍ഡ്, ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗത്ത് ഈസ്‌റ്റേണ്‍ തിയറ്റര്‍ കമാന്‍ഡ് എന്നിങ്ങനെയാണ് സംയുക്ത സൈനിക കമാന്‍ഡുകള്‍ രൂപീകരിക്കുക. ആകെ എത്ര തിയറ്റര്‍ കമാന്‍ഡുകള്‍ വേണമെന്ന് തീരുമാനിച്ചിട്ടില്ല. അര്‍ദ്ധസൈനിക സേന, വ്യോമ പ്രതിരോധ സേന്, സ്‌പേസ് കമാന്‍ഡ്, മള്‍ട്ടി സര്‍വീസ് ലോജിസ്റ്റിക്‌സ് കമാന്‍ഡ്, ട്രെയിനിംഗ് കമാന്‍ഡ് എന്നിവയും ആലോചനയിലുണ്ട്. ഓരോ തിയറ്റര്‍ കമാന്‍ഡിലും വ്യോമസേനയുടെ ഒരു വിഭാഗമുണ്ടാകും. ആവശ്യമനുസരിച്ച് കൂടുതല്‍ വിമാനങ്ങള്‍ ചേര്‍ക്കും. ചേര്‍ന്നു കിടക്കുന്ന മേഖലകളില്‍ സ്റ്റോറുകള്‍, ബേസുകള്‍ എന്നിവ പങ്കിട്ടും ആയുധങ്ങള്‍ പരസ്പരം കൈമാറിയും ചെലവു ചുരുക്കാമെന്ന് കണക്കുകൂട്ടുന്നു. നാവികസേനയ്‌ക്ക് പുതിയ വിമാനവാഹിനി കപ്പൽ നിർമ്മിക്കുന്ന കാര്യം ചെലവു നോക്കി തീരുമാനിക്കുമെന്ന് ജനറൽ റാവത്ത് പറഞ്ഞു. 

മൂന്ന് നാല് മാസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കണമെന്നും അടുത്ത വര്‍ഷം അവസാനത്തോടെ നാവിക കമാന്‍ഡറുടെ കീഴിലുള്ള സംയുക്ത സേന പ്രവര്‍ത്തനം ആരംഭിക്കുമെന്നും ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. സംയുക്ത സൈനിക കമാന്‍ഡുകള്‍ക്ക് കീഴില്‍ സേനകളുടെ ആള്‍ബലം, കഴിവ്, ലോജിസ്റ്റിക്‌സ് എന്നിവ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തും. സേനകളുടെ പ്രവര്‍ത്തനം ഏകീകരിക്കാനും ചെലവു കുറയ്ക്കാനും ഇതുപകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.