സി.എ.എ പ്രക്ഷോഭം; ബിനോയ് വിശ്വം അറസ്റ്റില്‍


മംഗലൂരു: പൗരത്വ നിയമത്തിനെതിരെ കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധിച്ച സി.പി.ഐ നേതാവ് ബിനോയ് വിശ്വം അറസ്റ്റില്‍. മംഗളൂരു പൊലീസാണ് അറസ്റ്റ് ചെയ്തത്.

സി.പി.ഐയുടെ പത്ത് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രതിഷേധിക്കുന്നതിനിടെയാണ് ബിനോയ് വിശ്വത്തെ കസ്റ്റഡിയിലെടുത്തത്. നഗരപരിധിയിലുള്ള ബര്‍ക്കേ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

പൊലീസ് സ്‌റ്റേഷനകത്താണുള്ളതെന്നും സംഭാഷണം മുഴുവനാക്കാനാകുമോയെന്നറിയില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

സി.പി.ഐ കര്‍ണാടക സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേഷിനേയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രകടനത്തിന് അനുമതി തേടിയില്ലെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

SHARE