രാജ്യസഭാ തെരഞ്ഞെടുപ്പ്: ബിനോയ് വിശ്വം സി.പി.ഐ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിനോയ് വിശ്വം സി.പി.ഐ സ്ഥാനാര്‍ത്ഥിയാകും. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ഒഴിവു വരുന്ന രാജ്യസഭാ സീറ്റില്‍ സി.പി.എമ്മും സി.പി.ഐയും മത്സരിക്കാന്‍ കഴിഞ്ഞ ദിവസം ഇടതു മുന്നണിയില്‍ ധാരണയായിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ബിനോയ് വിശ്വത്തെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രംഗത്തിറക്കാന്‍ സി.പി.ഐ തീരുമാനിച്ചത്.

അതേസമയം, സി.പി.എം ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പാര്‍ട്ടി നേതൃനിരയിലെ പ്രമുഖര്‍ക്കൊപ്പം ഇടതു സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിനെയും സിപിഎം പരിഗണിക്കുന്നുണ്ട്. ജൂണ്‍ 21നാണ് തെരഞ്ഞെടുപ്പ്.

SHARE