പീഡനക്കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജി കോടതി പരിഗണിച്ചില്ല

മുംബൈ: പീഡനക്കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിച്ചില്ല. മുന്‍ഗണനാ ക്രമത്തില്‍ ഇന്ന് പരിഗണിക്കേണ്ട കേസുകള്‍ അധികമായതിനാലാണ് കോടതി നടപടി. പുതിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കും.

അതേസമയം, ബിനോയിയുടെ ഡിഎന്‍എ പരിശോധനാഫലം ലഭിച്ചിട്ടില്ലെന്ന് ഹൈക്കോടതി റജിസ്ട്രാര്‍ അറിയിച്ചു. കഴിഞ്ഞമാസം 29 ന് ബിനോയ് ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനായിരുന്നു. പരിശോധനാഫലം രണ്ടാഴ്ച്ചയ്ക്കകം മുദ്രവെച്ച കവറില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറണമെന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. കലീനയിലെ ഫൊറന്‍സിക് ലാബില്‍നിന്ന് പരിശോധനാഫലം ലഭിച്ചില്ലെന്നു ഓഷിവാര പൊലീസും അറിയിച്ചിട്ടുണ്ട്.

SHARE