പീഡനക്കേസ്: ബിനോയ് കൊടിയേരിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു

മുംബൈ: കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കൊടിയേരിക്ക് പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചു. മുംബൈ ദിന്‍ദോഷി കോടതിയാണ് കേസില്‍ ബിനോയിക്ക് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും 25,000 രൂപ കെട്ടിവെക്കണമെന്നും കോടതി ഉത്തരവിട്ടു.

പൊലീസ് ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനക്ക് തയ്യാറാവണമെന്നും ഒരുമാസത്തില്‍ എല്ലാ ആഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതി പറഞ്ഞു. അന്വേഷണവുമായും പൊലീസുമായും സഹകരിക്കണമെന്നും കോടതി അറിയിച്ചു.