മാടമ്പള്ളിയിലെ യഥാര്‍ത്ഥ മനോരോഗികള്‍ ബിനീഷ് കോടിയേരിയെ പോലുള്ളവരാണ്; മറുപടിയുമായി വിടി ബല്‍റാം

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 1000 കഴിഞ്ഞതറിഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ സന്തോഷിക്കുന്നുവെന്ന തരത്തില്‍ പോസ്റ്റിട്ട ബിനീഷ് കോടിയേരിക്ക് മറുപടിയുമായി വിടി ബല്‍റാം എംഎല്‍എ. മാടമ്പള്ളിയിലെ യഥാര്‍ഥ മനോരോഗികള്‍ ബിനീഷിനെപ്പോലെ ഉള്ളവരാണെന്നാണ് ബല്‍റാം പ്രതികരിച്ചിരിക്കുന്നത്.

കേരളത്തില്‍ കോവിഡ് രോഗികളുടെ പ്രതിദിന കണക്ക് 1000 കടന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്തോഷിക്കുന്നു എന്ന തരത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ കൂടിയായ ബിനീഷ് കോടിയേരി ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. മരണത്തിന്റെവ്യാപാരികള്‍ എന്ന ഹാഷ്ടാഗും പോസ്റ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെ മറുപടിയുമായി വി.ടി. ബല്‍റാം രംഗത്തെത്തുകയായിരുന്നു. ‘ഇത്തരം ക്രൂരമായ ഒരു നറേറ്റീവ് സൃഷ്ടിച്ചെടുക്കാന്‍ നോക്കുന്നതിലൂടെ എന്ത് നേട്ടമാണ് ഈ സൈക്കോകള്‍ക്ക് ഉണ്ടാവുന്നത്. സ്വന്തം ഉള്ളിലെ വികൃതചിന്തകള്‍ മറ്റുള്ളവര്‍ക്ക് മേല്‍ ആരോപിച്ച് രക്ഷപ്പെടുന്ന മാടമ്പള്ളിയിലെ യഥാര്‍ഥ മനോരോഗികളാണ് ഇത്തരക്കാര്‍ എന്ന് ബല്‍റാം ബിനീഷ് കോടിയേരിയുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് പ്രതികരിച്ചു.

SHARE