തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന കോവിഡ് കേസുകള്‍ ട്രോളാക്കി ബിനീഷ് കോടിയേരി. കോവിഡ് കേസുകള്‍ 1000 കടന്ന സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ് ബിനീഷ് കോടിയേരിയുടെ പരിഹാസം. ബിനീഷിന്റെ പ്രസ്താവന വ്യാപക വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.
കേരളത്തിലിന്ന് കോവിഡ് രോഗികളുടെ എണ്ണം 1000 കവിഞ്ഞെന്നറിഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ എന്ന തലക്കെട്ടോടെയാണ് ട്രോള്‍ പങ്കുവെച്ചത്. മരണത്തിന്റെ വ്യാപാരികള്‍ എന്ന ഹാഷ്ടാഗും കൂടെ ചേര്‍ത്തിട്ടുണ്ട്. പ്രതിപക്ഷം കോവിഡ് കേസുകളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന ആരോപണം ഉന്നയിച്ച ഇടതുപക്ഷം തന്നെ കോവിഡിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്.
പോസ്റ്റിനു താഴെ എതിര്‍പുമായി നിരവധി പേരെത്തി. ‘കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം കൂടുന്നത് കാത്തിരിക്കാനും അതുപയോഗിച്ച് ഇപ്പോഴും ഇത്തരം തമാശകള്‍ പറയാനുമുള്ള ആ മനോഭാവത്തോട് എന്തു പറയണം എന്ന് അറിയില്ല’ എന്ന് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് പ്രതികരിച്ചു.