ലോക്ക്ഡൗണില്‍ വീട്ടിലിരുന്ന് മടുത്തു; ഡെലിവറി ജോലി സ്വീകരിച്ച് കോടീശ്വരന്‍

ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് ബോറടിച്ചത്തോടെ ഡെലിവറി ജോലി സ്വീകരിച്ച് റഷ്യന്‍ കോടീശ്വരന്‍. ബിസിനസുകാരനായ സെര്‍ജി നോചോവ്‌നിയാണ് മടുപ്പ് മാറ്റാനായി ഡെലിവറി ജോലി ചെയ്യാന്‍ തീരുമാനിച്ചത്.

കൊവിഡ് പശ്ചാത്തലത്തില്‍ റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയില്‍ നിയന്ത്രണം തുടരുകയാണ്. വീട്ടിലിരുന്നാണ് ആളുകള്‍ ജോലി ചെയ്യുന്നത്. അതേസമയം ഡെലിവറി ജോലി ചെയ്യുന്നവര്‍ക്ക് ഇളവുകളുണ്ട്. ഇതോടെയാണ് 38കാരനായ സെര്‍ജി ഒരു ഡെലിവറി സ്ഥാപനവുമായി ബന്ധപ്പെട്ട് ജോലി വാങ്ങിയത്. ആഹാരസാധനങ്ങളുമായി ദിവസവും 20 കിലോമീറ്ററോളം നടക്കാനാകുന്നുണ്ടെന്ന് സെര്‍ജി പറയുന്നു. 1000 മുതല്‍ 1500 റൂബിള്‍സ് വരെ വരുമാനമുണ്ടെന്നും സെര്‍ജി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.15 കോടിക്ക് മുകളിലാണ് സെര്‍ജിയുടെ വാര്‍ഷിക വരുമാനം. ലോക്ക്ഡൗണ്‍ മാറുന്നത് വരെ ഡെലിവറി ബോയ് ആയി തുടരാനാണ് സെര്‍ജിയുടെ തീരുമാനം.

SHARE