2016ല്‍ ട്രംപിന് പകര്‍ച്ചവ്യാധിയെ പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബില്‍ഗേറ്റ്‌സ്


അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് ഭാവിയില്‍ വരാന്‍ പോകുന്ന പകര്‍ച്ച വ്യാധിയുടെ മുന്നറിയിപ്പ് നാല് വര്‍ഷം മുന്‍പ് നല്‍കിയിരുന്നതായി മൈക്രോസോഫ്റ്റിന്റെ മുന്‍ മേധാവി ബില്‍ ഗേറ്റ്സ്. എന്നാല്‍ അവയെക്കുറിച്ച് കൂടുതല്‍ ആശയവിനിമയം നടത്താഞ്ഞതില്‍ ദുഃഖിതനാണെന്നും വാള്‍ട്രീറ്റ് ജേര്‍ണലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 2016ല്‍ ട്രംപ് ടവറില്‍ വച്ചാണ് ട്രംപിനോട് ഇക്കാര്യം പറഞ്ഞത്.

അന്ന് ലോകത്തെ പല നേതാക്കളോടും ഇതിക്കുറിച്ച് സംസാരിക്കുകയുണ്ടായി. ചിലര്‍ അത് അംഗീകരിച്ച് നടപടികളെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. അത് തനിക്കും ചില തീരുമാനങ്ങളെടുക്കാന്‍ പ്രേരകമായി. കൊവിഡിന് വാക്സിന്‍ കണ്ടുപിടിക്കപ്പെടുമെന്നുള്ള ശുഭാപ്തി വിശ്വാസവും അദ്ദേഹം പങ്കുവച്ചു.

ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനിലൂടെ ലോകത്ത് വിവിധ രാജ്യങ്ങളില്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ബില്‍ ഗേറ്റ്സും ഭാര്യയും നടത്തുന്നു. ഇപ്പോള്‍ കൊവിഡിനെതിരെയും പ്രതിരോധ പരിപാടികളുമായി ഇവര്‍ രംഗത്തുണ്ട്. 25 കോടി ഡോളറാണ് ഇതിനായി ഇവര്‍ നീക്കിവച്ചിരിക്കുന്നത്.

SHARE