വരാനിരിക്കുന്നത് കൊറോണയേക്കാളും വലിയ ദുരന്തം; കരുതിയിരിക്കണമെന്ന് ബില്‍ ഗേറ്റ്‌സ്

ലോകം കൊറോണവൈറസ് ഭീതിയിലായിട്ട് മാസങ്ങള്‍ കുറേ പിന്നിട്ടിരിക്കുന്നു.കൊറോണ വൈറസ് ലോകമെമ്പാടുമുള്ള 1.9 കോടി പേരെ ബാധിക്കുകയും 710,000 ത്തിലധികം പേര്‍ മരിക്കുകയും ചെയ്തു.

എന്നാല്‍ കൊറോണവൈറസിനേക്കാള്‍ വലിയ ദുരന്തം വരാനിക്കുന്നു എന്നാണ് മൈക്രോസോഫ്റ്റ് സ്ഥാപകനും മനുഷ്യസ്‌നേഹിയുമായ ബില്‍ ഗേറ്റ്‌സ് വ്യാഴാഴ്ച പറഞ്ഞത്. മഹാമാരി പോലെ മോശമാണ് കാലാവസ്ഥാ വ്യതിയാനം വരുത്തിയേക്കാവുന്ന നാശനഷ്ടങ്ങള്‍ എന്നാണ് അദ്ദേഹം പറഞ്ഞത്.

കാലാവസ്ഥാ വ്യതിയാനം മുഴുവന്‍ ആവാസവ്യവസ്ഥയെയും നശിപ്പിക്കുമെന്ന് ബ്ലൂംബര്‍ഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഗേറ്റ്‌സ് പറഞ്ഞു. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നത് അസാധ്യമാക്കും. കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നുള്ള യഥാര്‍ഥ സാമ്പത്തിക, മരണസംഖ്യ ഈ കൊറോണയേക്കാള്‍ വളരെ വലുതായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

2021 ഫെബ്രുവരിയില്‍ നോഫില്‍ നിന്ന് പുറത്തിറങ്ങാനിരിക്കുന്ന ‘കാലാവസ്ഥാ ദുരന്തം എങ്ങനെ ഒഴിവാക്കാം’ എന്ന തന്റെ വരാനിരിക്കുന്ന പുസ്തകത്തില്‍ ഗേറ്റ്‌സ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രണ്ട് പ്രതിഭാസങ്ങളും വ്യത്യസ്തമാണ്. കാലാവസ്ഥാ പ്രതിസന്ധി കാലക്രമേണ വ്യാപിക്കുകയും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്യും. നാസ സൂചിപ്പിക്കുന്നത് പോലെ കാലാവസ്ഥാ രീതികളെയും സമുദ്രനിരപ്പിനെയും ഭൂമിയിലെ ജീവിതത്തെ പിന്തുണയ്ക്കുന്ന എല്ലാ സിസ്റ്റങ്ങളെയും ഇത് കാര്യമായി ബാധിക്കും.

ശാസ്ത്ര ഡേറ്റയുടെ അടിസ്ഥാനത്തില്‍ കൊറോണാവൈറസ് പോലെയുള്ള ഒരു മഹാമാരി വന്നു പെടാമെന്നും അതിന് ലോകത്തിന്റെ കൈയ്യില്‍ ഉത്തരങ്ങളില്ലെന്നും 2015ല്‍ മുന്നറിയിപ്പു നല്‍കിയ ആളായിരുന്നു ഗെയ്റ്റസ്. എന്നാല്‍, ഇപ്പോള്‍ കൊറൊണാവൈറസിനെ മെരുക്കുന്ന കാര്യത്തല്‍ ശ്രദ്ധിക്കാന്‍ മാത്രമെ സമയമുള്ളുവന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഈ പ്രശ്‌നം ഒതുങ്ങിയാല്‍ അതിവേഗം കാലാവസ്ഥാ വ്യതിയാനം വിതയ്ക്കാവുന്ന വിനാശത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചു തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ കാര്‍ബണ്‍ പുറത്തുവിടല്‍ ആണ്. അതിന് അതിവേഗം പരിഹാരം കണ്ടില്ലെങ്കില്‍ വരാന്‍പോകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു.

ഇതുവരെയുണ്ടായിട്ടുള്ള കൊറോണാവൈറസ് മൂലമുള്ള മരണം 100,000 പേരില്‍ 14 എന്ന അനുപാതത്തിലാണ്. അടുത്ത 40 വര്‍ഷത്തിനുള്ളില്‍ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള മരണ നിരക്കിന്റെ തോത് ഇതായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍, 2100 ആകുമ്പോഴേക്ക് ഇത് അഞ്ചു മടങ്ങു വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

SHARE