യു.എസ് നല്‍കുന്ന ഇളവുകള്‍ വൈറസിന്റെ രണ്ടാം വരവ് ഭയാനകമാകുമെന്ന് ബില്‍ ഗേറ്റസ്

മഹാമാരിയെ കൃത്യമായി നിയന്ത്രിക്കാതെ യു.എസിലെ സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് കൊറോണ വൈറസിന്റെ രണ്ടാം വരവിനു കാരണമാകുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. അകലം പാലിക്കല്‍, വീട്ടിലിരിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ യു.എസിലെ പല സംസ്ഥാനങ്ങളും തയാറാകുന്ന പശ്ചാത്തലത്തിലാണ് ബില്‍ ഗേറ്റ്‌സിന്റെ അഭിപ്രായം.

ഗേറ്റ്‌സിന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ വിവിധ മഹാമാരികളെക്കുറിച്ച് വര്‍ഷങ്ങളായി പഠിക്കുന്നുണ്ട്. വൈറസ് കാര്യമായി ബാധിക്കാത്ത സംസ്ഥാനങ്ങളാണ് യു.എസ് തുറക്കാന്‍ ശ്രമം നടത്തുന്നത്. വൈറസ് കാര്യമായി ബാധിച്ചിട്ടില്ലെന്നു കരുതി പുറത്തിറങ്ങുന്നത് അവര്‍ക്കു കാര്യമായി റിസ്‌ക് ഇല്ലെന്ന സൂചനയല്ല നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേയ് 1ന് മുന്‍പ് ഒരു കാരണവശാലും സംസ്ഥാനങ്ങള്‍ തുറക്കരുതെന്നാണ് യു.എസിലെ ആരോഗ്യ രംഗത്തെ ഗവേഷകര്‍ പറയുന്നത്.

നിയന്ത്രണങ്ങളില്‍നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ തുറന്നുകൊടുക്കണമെങ്കില്‍ ആദ്യം വ്യാപകമായ പരിശോധനകള്‍ നടത്തണമെന്നും പുതിയ വൈറസ് കേസുകള്‍ കണ്ടെത്തണമെന്നും ബില്‍ ഗേറ്റ്‌സ് പറയുന്നു. മഹാമാരിയെ നിയന്ത്രിക്കാതെ രാജ്യം തുറന്നുകൊടുത്താല്‍ ആദ്യത്തേതുപോലെ ഭയാനകമായ ആക്രമണമായിരിക്കും രണ്ടാം വരവില്‍ വൈറസ് പ്രകടമാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച്, വെള്ളിയാഴ്ച ജോര്‍ജിയ സംസ്ഥാനത്ത് ഹെയര്‍ സലൂണുകള്‍, ടാറ്റൂ പാര്‍ലറുകള്‍, ജിമ്മുകള്‍ തുടങ്ങിയവയ്ക്കു തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി ഗവര്‍ണര്‍ ബ്രയന്‍ കെംപ് നല്‍കിയിരുന്നു.

SHARE