ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വയനാട്: മാനന്തവാടിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ദ്വാരക ഐടിസി വിദ്യാര്‍ത്ഥിയായ അലോയ് ടി ജോസ് (21) ആണ് മരിച്ചത്.

രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അനൂപിനെ (19) ഗുരുതര പരിക്കുകളോടെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

SHARE