ബൈക്ക് വാങ്ങാനാളില്ല; ഈ കമ്പനി അടച്ചുപൂട്ടി


അമേരിക്കന്‍ ഇരുചക്രവാഹന നിര്‍മാതാക്കളായ യു.എം മോട്ടോര്‍സൈക്കിള്‍സ് (യുണൈറ്റഡ് മോട്ടോഴ്‌സ്) ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇരുചക്ര വാഹന വിപണിയിലെ മാന്ദ്യമാണ് പിന്‍വാങ്ങലിനു കാരണമെന്നാണ് സൂചനകള്‍.

രാജ്യത്ത് അടുത്തിടെ നിരവധി യു.എം ഷോറൂമുകള്‍ അടച്ചുപൂട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോഹിയ ഓട്ടോയുമായി സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെട്ടാണ് യു.എം മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നത്. കമ്പനിയുടെ ഉത്തരാഖണ്ഡിലെ കാശിപൂര്‍ പ്ലാന്റില്‍ ഉല്‍പ്പാദനം നിര്‍ത്തിയതായാണ് സൂചന. യു.എം മോട്ടോര്‍സൈക്കിള്‍സും ലോഹിയ ഓട്ടോയും 50:50 അനുപാതത്തിലാണ് ഇന്ത്യയില്‍ സംയുക്ത സംരംഭം ആരംഭിച്ചത്. റെനഗേഡ് കമാന്‍ഡോ ക്ലാസിക് എന്ന മോട്ടോര്‍സൈക്കിളാണ് യു.എം അവസാനമായി വിപണിയിലെത്തിച്ചത്.

SHARE