ഫാക്ടറിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ബൈക്ക് സാനിറ്റൈസ് ചെയ്യുന്നതിനിടെ തീപ്പിടുത്തം. ബൈക്കിലെത്തിയ ആളുടെ ദേഹത്തേക്കും തീ പടര്‍ന്നു എങ്കിലും പെട്ടെന്ന് ബൈക്കില്‍ നിന്ന് ഇറങ്ങിയതുകൊണ്ട് അധികം പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. എന്‍ജിനിലോ സൈലന്‍സറിലെ സാനിറ്റൈസര്‍ വീണതാകാം തീ പിടിക്കാന്‍ കാരണമായത്. സംഭവം നടന്ന സ്ഥലം വ്യക്തമല്ല.
സാധാരണയായി സോഡിയം ഹൈപ്പോ ക്ലോറൈഡ് ആണ് വാഹനങ്ങള്‍ അണുവിമുക്തമാക്കാന്‍ ഉപയോഗിക്കുന്നതെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. വെള്ളവുമായി ചേര്‍ത്താണ് ഇത് ഉപയോഗിക്കുക. സോഡിയം ഹൈപ്പോ ക്ലോറൈഡ് ഒരിക്കലും തീ പിടിക്കില്ല. വെഹിക്കള്‍ സാനിറ്റൈസിംഗ് ചേംബറുകളിലൊക്കെ ഈ രീതിയാണ് അവംലബിക്കുന്നത്. ആല്‍ക്കഹോള്‍ കലര്‍ന്ന സാനിറ്റൈസര്‍ ഉപയോഗിച്ചതാകാം വീഡിയോയില്‍ കാണുന്ന വാഹനത്തിന് തീ പിടക്കാന്‍ കാരണമെന്നും ഈ മേഖലയിലുള്ളവര്‍ വ്യക്തമാക്കുന്നു.