കോഴിക്കോട്: മുക്കത്ത് ഓടത്തെരുവില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഒരാള്‍ക്ക് പരിക്ക്. നെല്ലിക്കാപറമ്പ് സ്വദേശി പി.പി അന്‍സാറിനാണ് പരിക്കേറ്റത്. യാത്രക്കിടെ ബൈക്ക് നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.