മത്സരയോട്ടത്തിനിടെ ബൈക്ക് ഇടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: മത്സരയോട്ടത്തിനിടെ ബൈക്ക് ഇടിച്ച് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്. കവടിയാര്‍-അമ്പലംമുക്കില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.

അതിവേഗത്തിലെത്തിയ ബൈക്ക് നര്‍മ ജംഗ്ഷനില്‍വെച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

SHARE