ബിസ്‌ക്കറ്റിന് വേണ്ടി അടിപിടി ; റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള കാഴ്ച ഞെട്ടിപ്പിക്കുന്നത്

കതിഹാര്‍: ലോക്ക്ഡൗണിനിടെ മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ സ്പെഷ്യല്‍ ട്രെയിനുകള്‍ വഴി നാട്ടിലെത്തിക്കുന്നതിന്റെ, ബീഹാറില്‍ നിന്നുവരുന്ന കാഴ്ച ഞെട്ടിക്കുന്നത്. യാത്രക്കിടെ തൊഴിലാളികള്‍ അനുഭവിക്കുന്ന പട്ടിണിയുടെ നേര്‍ദൃശ്യമാണ് കതിഹാര്‍ സ്റ്റേഷനില്‍ നിന്നും പുറത്തായിരിക്കുന്നത്.

സ്റ്റേഷനിലെത്തുന്ന തൊഴിലാളികള്‍ക്കായി കതിഹാറിലൊരുക്കിയ പ്രഭാത ഭക്ഷണത്തിനായുള്ള അടിപിടിയാണ്‌ ദൃശ്യങ്ങളില്‍. പ്രത്യേക ട്രെയിനില്‍ നിന്നിറങ്ങിയ തൊഴിലാളികള്‍ ഒരു ബിസ്‌കറ്റ് പേക്കിനായി സാമൂഹിക അകലംപോലും മറന്ന് തട്ടിപ്പറിക്കുന്നതാണ് വീഡിയോ.

ഒരു കവറില്‍ വിതരണത്തിനായി എത്തിച്ച ബിസ്‌കറ്റിനായാണ് ഒരു വലിയ കൂട്ടം ആളുകള്‍ അടിപിടികൂടിയത്. ‘വിശപ്പ് സമരം’ എന്ന് ട്വീറ്റ് ചെയ്ത ദൃശ്യം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.