മഹാരാഷ്ട്രയില്‍ നിന്ന് ആളുകള്‍ നാട്ടിലെത്തിയത് വിളിച്ചറിയിച്ചു; യുവാവിനെ അടിച്ച് കൊന്നു

മഹാരാഷ്ട്രയില്‍ നിന്ന് രണ്ടു യുവാക്കള്‍ നാട്ടിലെത്തിയ വിവരം കോവിഡ് മെഡിക്കല്‍ ഹെല്‍പ്‌ലൈനില്‍ വിളിച്ചറിയിച്ചതിനു ബിഹാറില്‍ യുവാവിനെ അടിച്ചുകൊന്നതായി റിപ്പോര്‍ട്ട്. സീതാമര്‍ഹി ജില്ലയിലെ മാധുവല്‍ ഗ്രാമത്തിലാണ് സംഭവം. 22 കാരനായ ബാബ്‌ലു കുമാറാണ് കൊല്ലപ്പെട്ടത്.മഹാരാഷ്ട്രയില്‍ നിന്ന് യുവാക്കള്‍ എത്തിയ വിവരം ബാബ്‌ലു മെഡിക്കല്‍ സംഘത്തെ വിളിച്ചറിയിക്കുകയും തുടര്‍ന്ന മെഡിക്കല്‍ സംഘം യുവാക്കളെ പരിശോധനയ്ക്ക് കൊണ്ടുപോയി. പരിശോധനയില്‍ രോഗബാധയില്ലെന്ന് കണ്ടെത്തുകയും വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കുകയും ചെയ്തു. 14 ദിവസം ഹോം ക്വാറന്റീനില്‍ കഴിയാനും നിര്‍ദേശിച്ചു.

ഇതിനു പിന്നാലെ, ബാബ്‌ലു കുമാറാണ് വിവരം അറിയിച്ചതെന്ന് മനസ്സിലാക്കിയ യുവാക്കള്‍ ഇയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. കുടുംബാംഗങ്ങള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാബ്‌ലുവിന്റെ സഹോദരന്‍ ഗുഡ്ഡു കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അക്രമികള്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.

SHARE