ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യമൊട്ടാകെ കത്തി പടരുന്ന സാഹചര്യത്തില്‍ ഡിസംബര്‍ 21ന് ബിഹാറില്‍ ബന്ദിന് ആഹ്വാനം ചെയ്ത് ആര്‍ജെഡി. കേരളം, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ അതിശക്തമായ പ്രതിഷേധങ്ങളാണ് വ്യാഴാഴ്ചയുണ്ടായത്. ഡല്‍ഹിയിലെയും ഉത്തര്‍പ്രദേശിലെയും ക്യാമ്പസുകളില്‍ നിന്ന് ആരംഭിച്ച പ്രതിഷേധം പൊതുജനങ്ങളും ഏറ്റെടുക്കുകയായിരുന്നു. മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ നിലപാട്. കോളേജിന് പുറത്തേക്ക് പ്രതിഷേധം വ്യാപിപ്പിക്കാനാണ് ശ്രമം. ഈ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് തലസ്ഥാനം. ഇന്ന വൈകുന്നേരം ഇന്ത്യ ഗേറ്റില്‍ പ്രതിഷേധ പരിപാടി നടക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്താണ് ഇന്ത്യാ ഗേറ്റിലെ പ്രതിഷേധം.