വാഷിങ്ടണ്‍: ഇസ്ലാമിക വിശ്വാസത്തെ കുറിച്ച് യു.എസ് സ്കൂളുകളില്‍ കൂടുതല്‍ പഠിപ്പിക്കേണ്ടതുണ്ട് എന്ന് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജോ ബിഡന്. എംഗേജ് ആക്ഷന്‍ സംഘടിപ്പിച്ച മില്ല്യണ്‍ മുസ്ലിം വോട്ട്സ് സമ്മിറ്റ് എന്ന വിര്‍ച്വല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബിഡന്.
‘നോക്കൂ, സ്കൂളുകളില്‍ ഇസ്ലാമിക വിശ്വാസം കൂടുതല്‍ പഠിപ്പിക്കേണ്ടത് പ്രധാനമാണ് എന്ന് ഞാന്‍ കരുതുന്നു. നമ്മുടെ എല്ലാം അടിസ്ഥാന വിശ്വാസം ഒന്നാണ്. അതു നമ്മള് തിരിച്ചറിഞ്ഞിട്ടില്ല. ഈ അവസരം നല്‍കിയതില്‍ നിങ്ങള്‍ക്കു നന്ദി’ – ബിഡന് പറഞ്ഞു.
‘നേരത്തെ ചെയ്യാത്തതാണ് നിങ്ങള്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഈ നവംബറില്‍ നിങ്ങളുടെ പത്തു ലക്ഷത്തിലേറെ വോട്ടുകള്‍ രേഖപ്പെടുത്തുകയാണ്. നിങ്ങളുടെ ശബ്ദമാണ് നിങ്ങളുടെ വോട്ട്. നിങ്ങളുടെ വോട്ടാണ് നിങ്ങളുടെ ശബ്ദം’ – ബിഡന് കൂട്ടിച്ചേര്‍ത്തു.
തുടര്‍ച്ചയായ രണ്ടാമൂഴത്തിനായി മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബിഡന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. നവംബറില്‍ നടക്കേണ്ട തെരഞ്ഞെടുപ്പ് കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് യു.എസ്.