കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടി; ഭൂപെന്‍ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചു

പ്രശസ്ത സംഗീതജ്ഞന്‍ ഭൂപെന്‍ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചു. പൗരത്വബില്‍ കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ത്യക്ക് ലഭിച്ച ഏറ്റവും പ്രതിഭാധനന്‍മാരായ സംഗീതജ്ഞരില്‍ ഒരാളാണ് ഭൂപെന്‍ ഹസാരിക.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. പൗരത്വബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത പ്രതിഷേധമാണുണ്ടായത്. പുതിയ ബില്ല് രാജ്യത്ത് രണ്ട് തരം പൗരന്‍മാരെ സൃഷ്ടിക്കുമെന്നാരോപിച്ചായിരുന്നു പ്രതിഷേധം.