ചന്ദ്രാനി മുര്‍മു ലോക്‌സഭയില്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗം

പതിനേഴാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി ഒഡിഷയുടെ പെങ്ങളൂട്ടി ചന്ദ്രാനി മുര്‍മു. ഒഡിഷയിലെ കിയോജ്ഞരി മണ്ഡലത്തില്‍ നിന്നുള്ള ബിജു ജനതാദള്‍ (ബി.ജെ.ഡി) എം.പിയാണ് ഇരുപത്തഞ്ചുകാരിയായ ചന്ദ്രാനി മുര്‍മു. 25 വര്‍ഷവും 11 മാസവും പത്ത് ദിവസവുമാണ് പ്രായം.

എഞ്ചിനീയറിങ് ബിരുദധാരിയായ ചന്ദ്രാനിയെ അപ്രതീക്ഷിതമായാണ് സ്ഥാനാര്‍ഥിത്വം തേടിയെത്തിയത്. സംവരണ മണ്ഡലമായ കിയോജ്ഞരിയില്‍ രണ്ടു തവണ എം.പിയായിട്ടുള്ള ബിജെപിയിലെ അനന്ദ നായകിനെ തോല്‍പ്പിച്ചാണ് ചന്ദ്രാനി മുര്‍മു പതിനേഴാം ലോക്‌സഭയിലെത്തിയത്.

ആദിവാസി ഭൂരിപക്ഷ പ്രദേശമായ കിയോജ്ഞരിയില്‍ 66203 വോട്ടിനാണ് മുര്‍മുവിന്റെ വിജയം. 2014ല്‍ ഹരിയാനയിലെ ഹിസാര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.പി ദുശ്യന്ത് ചൗട്ടാലയായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ അംഗം. ദേശീയ ലോക് ദള്‍ (ഐ.എന്‍.എല്‍.ഡി) സ്ഥാനാര്‍ത്ഥിയായ ചൗട്ടാല്ക്ക് 26 വയസ്സായിരുന്നു തെരഞ്ഞെടുക്കപ്പെടുമ്പോഴുള്ള പ്രായം.