പൊലീസിനെ കബളിപ്പിച്ച് ചന്ദ്രശേഖര്‍ ആസാദ് പ്രതിഷേധക്കാര്‍ക്കൊപ്പം ഡല്‍ഹി ജുമാ മസ്ജിദില്‍

ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ജുമാ ജസ്ജിദിന് മുന്നില്‍ വന്‍ പ്രതിഷേധം. വെള്ളിയാഴ്ച
ജുമുഅ നമസ്‌കാരത്തിന് പിന്നാലെയാണ് വന്‍ പ്രതിഷേധം ആരംഭിച്ചത്. ജുമാ മസ്ജിദില്‍നിന്ന് ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്താന്‍ ചന്ദ്രശേഖര്‍ ആസാദ് അനുമതി തേടിയിരുന്നുവെങ്കിലും പോലീസ് അനുമതി നിഷേധിച്ചിരുന്നു.

ജുമാ മസ്ജിദ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ പ്രതിഷേധക്കാരെ കസ്റ്റഡിയില്‍ എടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പൊലീസ്. മസ്ജിദ് പരിസരത്ത എത്തുംമുന്നേ ഭീം ആര്‍മി തലവനെ കസ്റ്റഡിയിലെടുത്താന്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് മസ്ജിദിന് സമീപം പൊലീസ് ഡ്രോണ്‍ ക്യാമറകളും സ്ഥാപിച്ചു. അതേസമയം വെള്ളിയാഴ്ച മസ്ജിദില്‍ ജുമുഅ നമസ്‌കാരത്തില്‍ അനുമതിയുണ്ടായിരുന്നു.

എന്നാല്‍ എല്ലാ മുന്‍കരുതലുകളെയും കബളിപ്പിച്ച് ചന്ദ്രശേഖര്‍ ആസാദ് പ്രതിഷേധക്കാര്‍ക്കൊപ്പം ഡല്‍ഹി ജുമാ മസ്ജിദില്‍ പ്രവേശിച്ചത് പൊലീസിനെ അമ്പരിപ്പിച്ചിരിക്കുകയാണ്. മസ്ജിദ് അങ്കണത്തില്‍ പ്രതിഷേധക്കാര്‍ക്കൊപ്പം ചന്ദ്രശേഖര്‍ ആസാദ് പെട്ടെന്ന് പ്രത്യക്ഷപെടുകയായിരുന്നു. അംബേദ്കറിന്റെ ചിത്രം പതിച്ച ഭരണഘടന പിടിച്ചാണ് ചന്ദ്രശേഖര്‍ ആസാദ് നിലയുറപ്പിച്ചത്.

ഇതിന് പിന്നാലെ ഇ്രന്ത്യന്‍ പതാകകള്‍ ഉയര്‍ത്തിയും പോസ്റ്ററുകള്‍ കാട്ടിയും പതിഷേധക്കാരുടെ കൂറ്റന്‍ റാലി നടക്കുകയാണ്. വന്‍ പോലീസ് സന്നാഹം സ്ഥിതിഗതികള്‍ നിരീക്ഷിച്ച് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അംബേദ്കറുടെ പോസ്റ്ററുകളുമായാണ് ജുമാ മസ്ജിദിന് മുന്നിലുള്ള പ്രതിഷേധം. സമാധാനപരമായി കൂറ്റന്‍ പ്രതിഷേധ റാലിയെ പ്രതിരോധിക്കാനാവാതെ ഡല്‍ഹി പോലീസ് എന്നാല്‍ പലരേയും കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുണ്ട്.