ഭാവനയുടെ വിവാഹം മാറ്റിവെച്ചതായി റിപ്പോര്‍ട്ട്

നടി ഭാവനയും കന്നട സിനിമാ നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം മാറ്റിവെച്ചതായി റിപ്പോര്‍ട്ട്. കന്നട മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെ ലളിതമായാണ് ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്.

actress-l-facebook

ഒക്ടോബറിലാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവാഹതിയ്യതി മാറ്റിയെന്നാണ് പുതിയ വാര്‍ത്ത. ഭാവനയുടെ സിനിമാതിരക്കുകളാണ് വിവാഹം മാറ്റിവെക്കാന്‍ കാരണമെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പെട്ടെന്ന് വിവാഹം മാറ്റിവെച്ചതിന് കാരണം മറ്റൊന്നാണെന്ന് വേറൊരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Bhavana-and-Naveen-engagement

അടുത്തിടെ, മലയാള മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തെക്കുറിച്ച് ഭാവന പറഞ്ഞിരുന്നു. വിവാഹതിയ്യതി നിശ്ചയിട്ടില്ലെന്ന് ഭാവന പറഞ്ഞു. മലയാള സിനിമയില്‍ ഇപ്പോള്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ഭാവന വ്യക്തമാക്കിയിരുന്നു. ഭാവന നായികയായ കന്നട ചിത്രം റോമിയോയുടെ നിര്‍മ്മാതാവായിരുന്നു നവീന്‍. ഈ ബന്ധമാണ് പിന്നീട് പ്രണയമായതും വിവാഹത്തിലേക്ക് എത്തിയതും. കഴിഞ്ഞ ജനുവരിയില്‍ തന്നെ ഇവരുടെ വിവാഹം നടക്കേണ്ടതായിരുന്നുവെങ്കിലും അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് വിവാഹം നീളുകയായിരുന്നു.

l

SHARE