ഭാരത് പെട്രോളിയം ഉള്‍പ്പെടെ നാലു കമ്പനികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം കുറക്കാനായി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി ഭാരത് പെട്രോളിയം, ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഊര്‍ജ മേഖലയിലെ കമ്പനികളായ ടി.എച്ച്.ഡി.സി, എന്‍.ഇ.ഇ.പി.സി.ഒ എന്നീ കമ്പനികളിലെ മുഴുവന്‍ ഓഹരികളും വിറ്റഴിച്ചേക്കും.

കോണ്‍കോറില്‍ സര്‍ക്കാരിനുള്ള ഓഹരി പങ്കാളിത്തം 55 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറച്ചേക്കും. അടുത്ത രണ്ടു ആഴ്ച്ചകള്‍ക്കുള്ളില്‍ വില്‍പ്പനക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചേക്കും. നീതി ആയോഗിന്റെ നിര്‍ദ്ധേശ പ്രകാരമാണ് നീക്കം.

ബി.പി.സി.എല്‍, ഷിപ്പിങ് കോര്‍പ്പറേഷന്‍, കോണ്‍കോര്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ മാത്രം 65,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം കുറക്കുന്നതിലൂടെ ഈ വര്‍ഷം മാത്രം സര്‍ക്കാര്‍ 1.05 ലക്ഷം കോടി രൂപ സമാഹരിക്കാനാണു ലക്ഷ്യമിടുന്നത്. കോര്‍പ്പറേറ്റ് നികുതി കുറച്ച ഇനത്തില്‍ ഉണ്ടാകാനിടയുള്ള 1.45 ലക്ഷം കോടി രൂപയുടെ നഷ്ടം പരിഹരിക്കുക കൂടെയാണ് ലക്ഷ്യം.

SHARE