ഭാരത് ബന്ദ്: രാഹുല്‍ ഗാന്ധി രാംലീല മൈതാനിയിലെത്തി

 

ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭാരത് ബന്ദിന്റെ ഭാഗമായി കോണ്‍ഗ്രസാ ദേശീയ പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ നിന്നും രാംലീല മൈതാനത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. രാഷ്ട്രപിതാവ്  മഹാത്മ ഗാന്ധിയിയുടെ ശവകുടീരത്തില്‍ പുഷ്പചക്രം അര്‍പിച്ച
ശേഷമാണ് പ്രതിഷേധ മാര്‍ച്ച് തുടങ്ങിയത്. അതേസമയം ഹര്‍ത്താലിനെ പിന്തുണച്ച് വിവിധ പ്രതിപക്ഷ പാര്‍ട്ടികളും ഇടതുപാര്‍ട്ടികളും തൊഴിലാളി യൂണിയനുകളും കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധ റാലിയില്‍ പങ്കെടുക്കുന്നത്.

രാംലീല മൈതാനിയിലാണ് കോണ്‍ഗ്രസിന്റെ ധര്‍ണ. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, അഹമദ് പട്ടേല്‍, എന്‍.സി.പി നേതാവ് ശരത് പവാര്‍, കേരളത്തില്‍ നിന്നും എം.പി എം.കെ പ്രേമ ചന്ദ്രന്‍ തുടങ്ങി നിരവധി നേതാക്കളാണ് ധര്‍ണയില്‍ പങ്കെടുക്കുന്നത്. വൈകാതെ തന്നെ രാഹുല്‍ ഗാന്ധി അണികളെ അഭിസംബോധന ചെയ്യും.