മലയാള സിനിമാ നായകന്‍മാര്‍ക്കെതിരെ തുറന്നടിച്ച് നടി ഭാമ

കോഴിക്കോട്: മലയാളത്തിലെ നായകനടന്‍മാര്‍ക്കെതിരെ തുറന്നടിച്ച് നടി ഭാമ രംഗത്ത്. കേരളത്തില്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ഇല്ലാത്തതിന് കാരണം നായകന്‍മാരുടെ സമ്മര്‍ദ്ദമാണെന്ന് ഭാമ പറഞ്ഞു. വിഎം വിനുവിന്റെ മറുപടി സിനിമാ ടീമുമായി പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

കഥാപാത്രം തങ്ങള്‍ക്കുമേലെ പോകുമെന്ന ചിന്തയാണ് ഇത്തരം നായകര്‍ക്കെന്നും ഭാമ തുറന്നടിച്ചു. സ്ത്രീയെ കേന്ദ്രകഥാപാത്രമാക്കുന്ന പഴയ രീതിയിലേക്കുള്ള തിരിച്ചുവരവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ കാലത്ത് സ്ത്രീ ഉയര്‍ത്തുന്ന ചോദ്യങ്ങളാണ് സിനിമയില്‍ ഉള്ളത്. സമൂഹത്തില്‍ സ്ത്രീക്കുള്ള പ്രതിഷേധമാണ് സിനിമയിലുള്ളത്. സ്ത്രീ കേന്ദ്രീകൃതമായ കഥാപാത്രം അഭിനയിക്കാന്‍ കഴിഞ്ഞത് അംഗീകാരമായി കാണുന്നുവെന്നും ഭാമ പറഞ്ഞു.

എന്നാല്‍ ഭാമക്കെതിരെ നടന്‍ റഹ്മാന്‍ രംഗത്തെത്തി. അങ്ങനെയൊരു സമ്മര്‍ദ്ദമുണ്ടെന്ന് തോന്നുന്നില്ലെന്ന് റഹ്മാന്‍ പറഞ്ഞു. ഉണ്ടായിരുന്നെങ്കില്‍ താന്‍ ഈ സിനിമയില്‍ അഭിനയിക്കില്ലായിരുന്നുവെന്നും റഹ്മാന്‍ പറഞ്ഞു

SHARE