കോവിഡ് 19; സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ലഹരി നിര്‍മ്മാര്‍ജ്ജന സമിതിക്കു വേണ്ടി സംസ്ഥാന ട്രഷറര്‍ ആലുവ സ്വദേശി എം.കെ.എ ലത്തീഫാണ് അഡ്വ. എസ് കബീര്‍, അഡ്വ. പി. ഇ സജല്‍ മുഖേന ഹര്‍ജി നല്‍കിയത്.

ആള്‍കൂട്ടം ഉണ്ടാക്കുന്ന ബിവറേജ് ഔട്ട് ലൈറ്റുകള്‍ പൂട്ടാന്‍ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലും പാലിക്കേണ്ട മുന്‍കരുതലുകള്‍ ബിവറേജസ് ഔട്ട്‌ലറ്റുകള്‍ക്കും ബാധകമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി കോടതി നാളെ പരിഗണിക്കും.

SHARE