കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത് ബംഗളുരു എഫ്.സി (3-1)

കൊച്ചി: പുതുവത്സരരാവില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ഐ.എസ്.എല്ലിലെ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്.സി പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഇഞ്ചുറി ടൈമില്‍ ഒരു മിനിറ്റില്‍ മൂന്ന് ഗോള്‍ വീണ മത്സരത്തില്‍ ബെംഗളൂരു എഫ്.സിക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. സ്വന്തം തട്ടകത്തില്‍, ആര്‍ത്തുവിളിച്ച സ്വന്തം ആരാധകരുടെ മുന്നിലാണ് ബ്ലാസ്്‌റ്റേഴ്‌സ് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയത്.

 

ഗോള്‍ രഹിതമായ ആദ്യ പകുതിയ്ക്കു ശേഷം നാലു ഗോളുകളാണ് കൊച്ചിയിലെ മത്സരത്തില്‍ പിറന്നത്. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം സുനില്‍ ഛേത്രിയുടെ പെനാല്‍റ്റി ഗോളിലാണ് ബെംഗളൂരു ആദ്യം ലീഡ് നേടിയത്. അറുപതാം മിനിറ്റിലായിരുന്നു ഛേത്രിയുടെ ഗോള്‍. ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിംഗന്റെ ഒരു ഫൗളാണ് പെനാല്‍റ്റിക്ക് വഴിവച്ചത്. ശേഷം ഇരട്ട ഗോളുകളുമായ് മിക്കു മികച്ച കളി പുറത്തെടുത്തു. മത്സരത്തിന്റെ അവസാന മിനിട്ടിലാണ് കേരളത്തിന്റെ ആശ്വാസ ഗോള്‍ പിറന്നത്.

 

ഏഴ് കളികളില്‍ നിന്ന് ഏഴ് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് എട്ടാമതാണ്. എട്ട് കളികളില്‍ നിന്ന് പതിനഞ്ച് പോയിന്റുള്ള ബെംഗളൂരു മൂന്നാം സ്ഥാനത്തേയ്ക്കുയര്‍ന്നു.

 

SHARE