ഇന്ന് രാത്രി മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍; ബംഗളൂരുവില്‍ നിന്ന് കൂട്ട പലായനം

ബം​ഗ​ളൂ​രു:  ബം​ഗ​ളൂ​രു​വി​ൽ െചാ​വ്വാ​ഴ്ച രാ​ത്രി എ​ട്ടു മു​ത​ൽ ജൂ​ലൈ 22ന് ​പു​ല​ർ​ച്ചെ അ​ഞ്ചു​വ​രെ ഏ​ർ​പ്പെ​ടു​ത്തി​യ സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ​നി​ന്ന് കൂ​ട്ട പ​ലാ​യ​നം. കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മാ​യ​തോ​ടെ​യാ​ണ്​  ബം​ഗ​ളൂ​രു അ​ർ​ബ​ൻ, റൂ​റ​ൽ ജി​ല്ല​ക​ളി​ൽ സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​തേ തു​ട​ർ​ന്ന് മ​റ്റു ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വ​രും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ ന​ഗ​ര​ത്തി​ൽ​നി​ന്ന് തി​രി​ച്ചു​പോ​വാ​ൻ തു​ട​ങ്ങി.

ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന് ജോ​ലി​യി​ല്ലാ​താ​കു​ന്ന​തും കോ​വി​ഡ് വ്യാ​പ​ന​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് കൂ​ടു​ത​ൽ പേ​രും നാ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ന് പു​റ​ത്തു​ള്ള അ​ത്തി​ബ​ലെ ചെ​ക്ക്പോ​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ടെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് മ​ട​ങ്ങു​ന്ന​വ​രെ​ക്കൊ​ണ്ട് വ​യ​നാ​ട് അ​തി​ർ​ത്തി​യി​ലെ ക​ർ​ണാ​ട​ക ചെ​ക്ക്പോ​സ്​​റ്റാ​യ മൂ​ല​ഹോ​ളെ​യി​ലും കേ​ര​ള അ​തി​ർ​ത്തി​യാ​യ വാ​ള​യാ​റി​ലും വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. 

ക​ർ​ണാ​ട​ക​യു​ടെ മ​റ്റു ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കൂ​ടു​ത​ലാ​യി മ​ട​ങ്ങു​ന്ന​ത്. നാ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ തി​ങ്ക​ളാ​ഴ്ച​ത​ന്നെ മ​ട​ങ്ങ​ണ​മെ​ന്നും ബം​ഗ​ളൂ​രു​വി​ൽ ലോ​ക്ഡൗ​ൺ ക​ർ​ശ​ന​മാ​യി​രി​ക്കു​മെ​ന്നും റ​വ​ന്യൂ മ​ന്ത്രി ആ​ർ. അ​ശോ​ക മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടെ, ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് മു​ത​ൽ ന​ഗ​ര​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​റ​പ്പാ​യ​തോ​ടെ തി​ങ്ക​ളാ​ഴ്ച ത​ന്നെ ആ​ളു​ക​ൾ പ​ല വാ​ഹ​ന​ങ്ങ​ളി​ലാ​യി ന​ഗ​രാ​തി​ർ​ത്തി ക​ട​ന്നു. 

SHARE