കര്‍ണാടകയില്‍ കോവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചു. ബംഗളൂരുവിലെ ഷിഫ ആശുപത്രിയിലെ 32 കാരനായ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഇയാള്‍ ചികിത്സിച്ച ഒരാളുടെ പരിശോധനാഫലം പോസിറ്റീവായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഡോക്ടര്‍ ജോലി ചെയ്തിരുന്ന ബംഗളൂരു ക്വീന്‍സ് റോഡിലെ ഷിഫ ആശുപത്രി അടച്ചു.
ഇവിടെ ജോലി ചെയ്തിരുന്ന അന്‍പത് ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് രണ്ടാമത്തെ ഡോക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ കലബുര്‍ഗിയില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ക്കും കൊറോണ വൈറസ് ബാധ കണ്ടെത്തിയിരുന്നു.