പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു; പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ബംഗാളില്‍ വ്യാപകമായ ആക്രമണം വീഡിയോ


കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഉത്തര്‍ദിനാജ്പൂരിലെ കാലാഗഞ്ചില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തമായി. നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പൊലീസ് വാഹനങ്ങളും പൊതുവാഹനങ്ങളും തീയിട്ട് നശിപ്പിച്ചു. ഗ്രാമത്തിലെ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാണ് ആക്രമാസക്തമായത്. പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍, സുരക്ഷാസേനയും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സ്ഥലത്ത് ഏറ്റുമുട്ടലുമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

ഏറ്റുമുട്ടല്‍ രണ്ട് മണിക്കൂറോളം നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് നാട്ടുകാര്‍ പിരിഞ്ഞുപോയെങ്കിലും പിന്നീട് വീണ്ടും കൂട്ടമായെത്തി അമ്ബും വില്ലും ഉപയോഗിച്ച് പൊലീസിന് നേരെ ആക്രമണം സംഘടിപ്പിക്കുകയായിരുന്നു. ബലാത്സംഗത്തിനിരയായ കൊല്ലപ്പെട്ട പത്താം ക്ലാസ് പരീക്ഷ പാസായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒരു മരത്തിന്റെ ചുവട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

SHARE