കേരളത്തിന് കൈത്താങ്ങായി ബംഗാള്‍; 10 കോടി രൂപ ധനസഹായം നല്‍കും

കൊല്‍ക്കത്ത: പ്രളയദുരിതത്തില്‍ വലയുന്ന കേരളത്തിന് താങ്ങായി ബംഗാളും. കേരളത്തിന് 10 കോടി രൂപ ധനസഹായം നല്‍കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. കേരളത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നു. എല്ലാ സഹായങ്ങളും നല്‍കുമെന്നും അവര്‍ പറഞ്ഞു.

കേരളത്തിലെ പ്രളയബാധിതരെ സഹായിക്കണമെന്നഭ്യര്‍ഥിച്ച് ഡല്‍ഹി സര്‍ക്കാര്‍ ഇന്ന് പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ആം ആദ്മി പാര്‍ട്ടി ജനപ്രതിനിധികളുടെ ഒരു മാസത്തെ വേതനവും ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മറ്റു സംസ്ഥാനങ്ങളും കേരളത്തിന് സഹായധനം പ്രഖ്യാപിച്ചിരുന്നു. തെലുങ്കാന 25 കോടി, മഹാരാഷ്ട്ര 20 കോടി, പഞ്ചാബ് 10 കോടി, ഡല്‍ഹി 10 കോടി, കര്‍ണാടക 10 കോടി, ബീഹാര്‍ 10 കോടി, തമിഴ്‌നാട് 10 കോടി, ഗുജറാത്ത് 10 കോടി, ഹരിയാന 10 കോടി, ആന്ധ്ര 5 കോടി, ഒഡീഷ്യ 5 കോടി, ജാര്‍ഖണ്ഡ് 5 കോടി എന്നിങ്ങനെയാണ് സഹായങ്ങള്‍ പ്രഖ്യാപിച്ചത്.

SHARE