ബംഗാളില്‍ ബിജെപി എംഎല്‍എ തൂങ്ങിമരിച്ച നിലയില്‍; കൊന്ന് കെട്ടിത്തൂക്കിയതെന്ന ആരോപണവുമായി ബിജെപി നേതൃത്വം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി എംഎല്‍എ വസതിക്ക് സമീപം തൂങ്ങിമരിച്ച നിലയില്‍. ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയിലെ ബിന്ദാലിലെ വസതിക്ക് സമീപം ബി.ജെ.പി എം.എല്‍.എ ദേബേന്ദ്ര നാഥ് റോയിയെ ഇന്ന് രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വസതിക്ക് പുറത്തായി ഉത്തരത്തിലെ കാലില്‍ കയ്യില്‍ കുരുക്കിട്ട് തൂക്കിയ നിലയിലാണ് ഹെംതാബാദ് എംഎല്‍എയുടെ മൃതദേഹം കണ്ടെത്തിയത്. മരണത്തെക്കുറിച്ച് സംസ്ഥാന ബിജെപി നേതൃത്വം സംശയം ഉന്നയിച്ചിട്ടുണ്ട്.

എംഎല്‍എയെ കൊല്ലപ്പെടുത്തി പിന്നീട് തൂക്കിലേറ്റിയതാണെന്ന് സംസ്ഥാന ബിജെപി നേതൃത്വം ട്വീറ്റ് ചെയ്തത്. 2010 ല്‍ ഉത്തര്‍ ദിനാജ്പൂരിലെ ഹെംതാബാദ് നിയോജകമണ്ഡലത്തില്‍ നിന്ന് സി.പി.ഐ (എം) ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെട്ട ദേബേന്ദ്ര നാഥ് പിന്നീട് 2019 മെയ് മാസത്തില്‍ ബി.ജെ.പിയില്‍ ചേരുകയായിരുന്നു

സിപിഐ (എം) ശക്തികേന്ദ്രമായിരുന്നു ഹെംതാബാദ്. 2010 ല്‍ റോയ് തന്റെ ഏറ്റവും അടുത്തുള്ള തൃണമൂല്‍ എതിരാളിയെ 13,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.

SHARE