പശുക്കളുടെ പാലില്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ടെന്ന് പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്

നാടന്‍ പശുക്കള്‍ മാത്രമാണ് ഭാരതീയരുടെ മാതാവെന്നും നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ടെന്ന് പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. വിദേശിയിനം പശുക്കളെ നമ്മള്‍ മാതാവായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം കലര്‍ന്നിട്ടുണ്ട്. അതുകൊണ്ടാണ് പാലിന് മഞ്ഞ നിറമുള്ളത്. പശുവിന്റെ പാല്‍ കുടിക്കുന്നതുകൊണ്ടാണ് നാം ജീവനോടെ ഇരിക്കുന്നത് ദിലീപ് ഘോഷ് പറഞ്ഞു.

ബീഫ് കഴിക്കുന്നവരോട് റോഡരികില്‍ ഇരുന്ന് ബീഫ് കഴിക്കേണ്ടെന്നും നിങ്ങള്‍ക്ക് നിങ്ങളുടെ വീട്ടില്‍വെച്ച് ഏത് മാംസവും കഴിക്കാമെന്നും ദിലീപ് ഘോഷ് പറഞ്ഞു.ബീഫ് കഴിക്കുന്ന ബുദ്ധിജീവികള്‍ പട്ടിയിറച്ചിയും കഴിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.

SHARE