‘ഈ ഫ്യൂഡല്‍ ഗൃഹാതുരത ഒരു മുഖ്യമന്ത്രിയെ സംബന്ധിച്ച് അശ്ലീലമാണ് സര്‍’;ബല്‍റാം

തിരുവനന്തപുരം: സാമൂതിരി രാജാവും കുടുംബാംഗങ്ങളും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത് പത്രക്കുറിപ്പിറക്കിയ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിമര്‍ശിച്ചും പരിഹസിച്ചും വി.ടി ബല്‍റാം എം.എല്‍.എ. ‘സാമൂതിരി കുടുംബത്തിലെ രാജാവ്’ എന്നാണ് വാര്‍ത്താകുറിപ്പില്‍ പറയുന്നത്. ഇതിനെയാണ് ബല്‍റാം പരിഹസിക്കുന്നത്. സന്ദര്‍ശന വാര്‍ത്തയുടെ കൗതുകം മനസ്സിലാവുന്നുണ്ടെന്നും എന്നാല്‍ അതിന്റെപേരില്‍ എന്തിനാണ് ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഈമട്ടിലുള്ള അളിഞ്ഞ രാജഭക്തി നിര്‍ലജ്ജം വിളംബരം ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ലെന്നുമാണ് ബല്‍റാമിന്റെ പോസ്റ്റില്‍ പറയുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

SHARE