ബെൽ -ഇഎംഎൽ എറ്റെടുക്കൽ; കേന്ദ്ര- സംസ്ഥാന സർക്കാർ ഒരാഴ്‌ച്ചക്കകം വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കാസർകോട് ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ് ഏറ്റെടുക്കുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി.
ബെൽ ഇഎംഎൽ സ്വതന്ത്ര തൊഴിലാളി യൂണിയൻ യൂണിയൻ ജനറൽ സെക്രട്ടറി കെ.പി മുഹമ്മദ് അഷ്റഫ് അഡ്വ. പി. ഇ സജൽ, എസ് കബീർ എന്നിവർ മുഖേന നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്.

കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിൽ നീതിആയോഗ് നിർദ്ദേശപ്രകാരം ഓഹരികൾ വിറ്റഴിക്കുന്നു തുമായി ബന്ധപ്പെട്ട
ബെല്ലിന്റെ ഓഹരികൾ വിൽക്കാൻ ഒന്നാം കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ നിലവിൽ
49ശതമാനം ഓഹരികൾ സംസ്ഥാന സർക്കാരിനുളളതിനാൽ ബാക്കി 51 ഓഹരികൾ കൈമാറാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചപ്പോൾ സംസ്ഥാന സർക്കാരിന് മുൻഗണന നൽകുകയും സംസ്ഥാന സർക്കാർ അത് അംഗീകരിക്കുകയും ചെയ്തു. തുടർന്ന് ഇരു സർക്കാരുകളുടെയും വ്യവസായ വകുപ്പ് സെക്രട്ടറിമാർ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുകയും ഓഹരി ഒന്നിന് ഒരു രൂപ നിരക്കിൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചു. അതനുസരിച്ച് കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ ഉത്തരവിറക്കുകയും ചെയ്തു. സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചത് മുതൽ ബെല്ലിന്റെ ചുമതല വഹിച്ചിരുന്ന സ്പെഷ്യൽ ഓഫീസറെ കേന്ദ്ര സർക്കാർ പിൻവലിക്കുകയും അതുമൂലം പതിനെട്ട് മാസത്തോളമായി ഇരുന്നൂറോളം വരുന്ന തൊഴിലാളികളും, അവരുടെ കുടുംബങ്ങളും
ശമ്പളമില്ലാതെ ബുദ്ധി മുട്ടിലാണന്നും, . സംസ്ഥാന സർക്കാർ ഉത്തരവിറക്കി ഒരു വർഷം കഴിഞ്ഞിട്ടും തുടർ നടപടികൾ തുടങ്ങിയിട്ടില്ലന്നും ഹർജിക്കാർ ബോധിപ്പിച്ചു. ഈ വാദം അംഗീകരിച്ച കോടതി ഏറ്റെടുക്കൽ നടപടി എവിടം വരെയായി ഒന്നും കാലതാമസത്തിന് കാരണം എന്തെന്ന് വ്യക്തമാക്കണമെന്നും സംസ്ഥാന കേന്ദ്ര സർക്കാരുകളോടു നിർദ്ദേശിച്ച.
ശമ്പളവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബെല്ലും വിശദീകരിക്കണം. ഹർജി ജൂലൈ ഒന്നാംതീയതി വീണ്ടും പരിഗണിക്കും.

SHARE