ബെയ്റൂട്ട്: ലബനനിലെ ബയ്റുത്തില്‍ നടന്ന ഇരട്ട ബോംബ് സ്ഫോടനത്തിന്റെ ഭീകരത വെളിവാക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. 2750 ടണ്‍ അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചതെന്നാണ് ലബനീസ് പ്രധാനമന്ത്രി ഹസന് ദെയ്ബ് പറയുന്നത്. സ്ഫോടനം നടന്ന വെയര്‍ഹൗസുകളിലൊന്നില്‍ ഇത്രയധികം അമോണിയം നൈട്രേറ്റ് സംഭരിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
Explosion in #Beirut #Lebanon – view from Annahar building. Praying for everyone’s safety 🙏🏼😓 pic.twitter.com/Zf6fXaahUq
— Fady Roumieh (@FadyRoumieh) August 4, 2020
സ്ഫോടനത്തില്‍ 78 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. മൂവായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുറമുഖത്തിനു സമീപത്തെ ബഹുനില കെട്ടിടങ്ങളിലാണ് സ്ഫോടനമുണ്ടായത്.സ്ഫോടനം നടന്ന സ്ഥലത്തിന് സമീപമുള്ള വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. സ്ഫോടനത്തെത്തുടര്‍ന്ന് ബാല്‍ക്കണികള്‍ തകര്‍ന്നുവീഴുകയും ജനാലകള്‍ പൊട്ടിച്ചിതറുകയും ചെയ്തു.
This looks like the end of the world in Lebanon.
— Ahmer Khan (@ahmermkhan) August 4, 2020
Shocking first video emerges after #Beirut explosion.pic.twitter.com/pHy3iUIGar
ആളുകള്‍ ആദ്യം കരുതിയത് ശക്തമായ ഭൂചലനമാണെന്നാണ്. പിന്നീടാണ് കാര്യത്തിന്റെ ഗൗരവം മനസിലാക്കാനായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.240 കിലോമീറ്റര്‍ അകലെയുള്ള സൈപ്രസ് ദ്വീപ് വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ സ്ഫോടനത്തിന്റെ ഉഗ്രത വെളിപ്പെടുത്തുന്നതാണ്.