ലെബനനിലെ ബെയ്റൂത്തില്‍ ഇന്നലെ നടന്ന ഇരട്ട സ്ഫോടനത്തില്‍ പിഞ്ചുകുഞ്ഞിനെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ബെയ്റൂത്തില്‍ സ്ഫോടനം നടക്കുമ്പോള്‍ മനസു പതറാതെ പിഞ്ചു കഞ്ഞിനെ രക്ഷിക്കുന്ന കുടിയേറ്റ തൊഴിലാളിയുടെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
ഒരു ഡേ കെയര്‍ സെന്ററില്‍ ജോലി ചെയ്യുന്ന തൊഴിലാളിയാണ് ഈ ധീരവനിത. റൂം വൃത്തിയാക്കുന്ന തിരക്കിലായിരുന്ന സ്ത്രീയുടെ അടുത്ത് ഒരു കൊച്ചു പെണ്‍കുട്ടി ഇരുന്ന് കളിക്കുന്നുണ്ടായിരുന്നു. സ്ഫോടനത്തിന് തൊട്ട് മുമ്പ് ഈ പെണ്‍കുട്ടി ജനാലയുടെ സമീപത്തേക്ക് വരുന്നത് ദൃശ്യങ്ങളില്‍ നിന്ന് കാണാം. തൊട്ടടുത്ത നിമിഷം സ്ഫോടനം നടന്നു. മനസാന്നിധ്യം കൈവിടാതെ സ്ത്രീ പെട്ടെന്ന് തന്നെ കുഞ്ഞിനെയും എടുത്തുകൊണ്ട് അകത്തേക്കോടി. കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നെങ്കില്‍ ജനല്‍ ചില്ലുകള്‍ കുഞ്ഞിന് മുകളില്‍ പതിച്ചേനെയെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
ബെയ്റൂത്ത് നഗരത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയ കൂറ്റന്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഇതുവരെ കിട്ടുന്ന റിപ്പോര്‍ട്ട് അനുസരിച്ച് നൂറു കവിഞ്ഞു. നാലായിരത്തോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്ഫോടക വസ്തുക്കളുടെ കൂറ്റന്‍ ശേഖരത്തിന് തീപിടിച്ചാണ് സ്ഫോടനമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. 2,750 ടണ്‍ അമോണിയം നൈട്രേറ്റ് യാതൊരുവിധ സുരക്ഷ സംവിധാനങ്ങളുമില്ലാതെ ആറുവര്‍ഷത്തോളം ഈ കെട്ടിടത്തില്‍ സൂക്ഷിച്ചുവെച്ചിരിക്കുകയായിരുന്നുവെന്നും ഇതാണ് സഫോടനത്തിന് കാരണമെന്നും ലെബനോണ് പ്രസിഡന്റ് മിഷേല്‍ ഔണ് പറഞ്ഞു.
Migrant worker grabs toddler and saves her from shattered glass and windows as the second big explosion erupted in Beirut earlier today. She did not even think. Migrant workers deserve better in #Lebanon – this woman is a hero. pic.twitter.com/BKnEUl7D7J
— Luna Safwan – لونا صفوان (@LunaSafwan) August 4, 2020