വീണ്ടും ധോണി സ്‌റ്റൈല്‍ സ്റ്റംപിങ്; വേഗത്തിന് മുന്നില്‍ അമ്പരന്ന് നീഷാനെ

ന്യൂസീലന്‍ഡിനെതിരെ പരമ്പര സ്വന്തമാക്കിയ അഞ്ചാം ഏകദിനല്‍ ധോനി സറ്റൈല്‍ ഫിനിഷിങ്. അവസാന ഏകദിനത്തില്‍ 35 റണ്‍സിന്് കീവീസിനെ പരാജയപ്പെടുത്തിയ മത്സരത്തില്‍ കിവീസിന്റെ അവസാന പ്രതീക്ഷയായിരുന്ന നീഷാനെ(44) പുറത്താക്കിയാണ് ധോനി സറ്റൈല്‍ ഫിനിഷ്.

ജാദവെറിഞ്ഞ 37-ാം ഓവറില്‍ വിക്കറ്റിന് മുന്നില്‍ പതറിയ നീഷാന്‍ അമിതാവേശം കാട്ടിയതോടെ ധോണി സ്റ്റംപ് ചെയ്യുകയായിരുന്നു. എല്‍ബിക്കായുള്ള അപ്പീലിനിനെ ഗൗനിക്കാതെ ക്രീസ് വിട്ടിറങ്ങിയ താരത്തിന് ധോണി വേഗത്തിന് മുന്നില്‍ കീഴടങ്ങി.

ബൗളര്‍മാരുടെ മികവിലാണ് ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യ ജയം നേടിയത്. ഇതോടെ 4-1ന് ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഇന്ത്യയുയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികളുടെ പോരാട്ടം 44.1 ഓവറില്‍ 217 റണ്‍സില്‍ അവസാനിച്ചു. മൂന്ന് വിക്കറ്റ് നേടിയ ചാഹലും രണ്ടുപേരെ വീതം പുറത്താക്കിയ ഷമിയും പാണ്ഡ്യയുമാണ് കിവികളെ എറിഞ്ഞിട്ടത്. റായുഡു കളിയിലെയും ഷമി പരമ്പരയിലെയും താരമായി.

പരുക്കുമൂലം ന്യൂസീലന്‍ഡിനെതിരെ കഴിഞ്ഞ മത്സരത്തില്‍ എം എസ് ധോണി കളിച്ചിരുന്നില്ല. പരുക്ക് മാറി വെല്ലിങ്ടണില്‍ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ബാറ്റ് ചെയ്യാന്‍ ധോണിയെത്തി. എന്നാല്‍ ട്രെന്‍റ് ബോള്‍ട്ടിന്‍റെ തകര്‍പ്പന്‍ ഇന്‍ സ്വിങറില്‍ മൈതാനം വിടാനായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍റെ വിധി. 

SHARE