‘ഇന്ത്യ ഞങ്ങളെ പരിഗണിച്ചില്ല’; സന്ദര്‍ശനത്തിന് മുമ്പ് ഇന്ത്യക്കെതിരെ വിമര്‍ശനവുമായി ട്രംപ്

സന്ദര്‍ശനത്തിന് മുമ്പ് ഇന്ത്യക്കെതിരെ വിമര്‍ശനവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാര ഇടപാടില്‍ ഇന്ത്യ അമേരിക്കയെ കാര്യമായി പരിഗണിച്ചിട്ടില്ലെന്ന വിമര്‍ശനമാണ് ട്രംപ് നടത്തിയത്. ഇന്ത്യ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ട്രംപിന്റെ വിമര്‍ശനം. ഇന്ത്യയുമായി വ്യാപാര കരാര്‍ ഉടന്‍ ഉണ്ടാകുമോയെന്ന് പറയാനാവില്ലെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെട്ടേക്കും. അത് പക്ഷേ ഇപ്പോഴല്ല. വലിയ കരാര്‍ ഞാന്‍ മറ്റൊരു അവസരത്തിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഒരുപക്ഷേ നവംബറില്‍ അടുത്ത പ്രസിഡന്റ്് തിരഞ്ഞെടുപ്പിന് മുന്‍പ്, ട്രംപ് പറഞ്ഞു.
ഫെബ്രുവരി 24,25 തീയതികളിലാണ് ട്രംപ് ഇന്ത്യയില്‍ സന്ദര്‍ശനത്തിന് എത്തുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് പുകഴ്ത്തി. ഗുജറാത്തില്‍ തന്റെ സന്ദര്‍ശന വേളയില്‍ 70 ലക്ഷത്തോളം പേര്‍ അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്നും മോട്ടേര സ്‌റ്റേഡിയം വരെ അനുഗമിക്കുമെന്ന് മോദി പറഞ്ഞിരുന്നു. ഇത് വളരെ ആവേശകരമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

SHARE