ബീഫിന്റെ പേരില്‍ വീണ്ടും ആക്രമണം

 

ബീഫിന്റെ പേരില്‍ രാജ്യത്ത് വീണ്ടും സംഘപരിവാര്‍ ആക്രമണം. ഹരിയാന ഫരീദാബാദിലാണ് ബീഫ് കടത്തുന്നു എന്ന് ആരോപിച്ച് അഞ്ചുപേരെ ഗോ സംരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

ഇന്ന് രാവിലെ ഓട്ടോ െ്രെഡവറും ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന നാലുപേരുമാണ് ക്രൂരമായ മര്‍ദനത്തിനിരയായത്. ഭാരത് മാതാ കീ ജയ്, ജയ് ഹനുമാന്‍ എന്നു വിളിച്ചു കൊണ്ടായിരുന്നു ആക്രമണമെന്ന് ദൃക്‌സാക്ഷികള്‍ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊലീസും ആള്‍ക്കൂട്ടവും നോക്കി നില്‍ക്കെയാണ് ഒരുസംഘം തങ്ങളെ തല്ലിച്ചതച്ചതെന്നും പരുക്കേറ്റവര്‍ പറഞ്ഞു.

അതേസമയം, ആക്രമണം നടത്തിയ ഗോ സംരക്ഷകര്‍ക്കെതിരെ കേസെടുക്കാതെ, മര്‍ദ്ദനത്തിനിരയായവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബീഫ് കടത്തി എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

SHARE