ബീഫ് വിറ്റു; ദമ്പതികള്‍ അറസ്റ്റില്‍

ലക്‌നൗ: ബീഫ് വിറ്റതിന് ദമ്പതികള്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലാണ് സംഭവം. ഷാംലി ജില്ലയിലെ ചോസാനയില്‍ ദമ്പതികള്‍ അറസ്റ്റിലാവുകയായിരുന്നു.

ബുധനാഴ്ച്ച ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇവരുടെ വീട്ടില്‍ നിന്ന് 40കിലോ ബീഫ് പിടിച്ചെടുത്തുവെന്ന് പൊലീസ് പറഞ്ഞു. കൂടാതെ പശുക്കടത്തും ഇവര്‍ക്കെതിരെ ആരോപിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

SHARE