മുംബൈ: ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കറുടെ 10-ാം നമ്പര്‍ ജഴ്സി ഭാവിയില്‍ രാജ്യന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നല്‍കേണ്ടത്തിലെന്ന് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ഓഫ് ഇന്ത്യ തിരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടില്ല.
അടുത്തിടെ ഏകദിന ക്രിക്കറ്റില്‍ സച്ചിന് വിരമിച്ചതിനു ശേഷം ഇന്ത്യന്‍ ടീമിന്റെ 10-ാം നമ്പര്‍ ജഴ്സി ആദ്യമായി ബൗളര്‍ ശാര്‍ദൂര്‍ താക്കുര്‍ അണിഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ ഒരു വിഭാഗം ആരാധകര്‍ പ്രതിഷേധമായി രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ് ബോര്‍ഡിന്റ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നാവിശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ് അടക്കമുള്ള പ്രതിഷേധവുമായി രംഗത്തിറങ്ങിങ്ങുകയും ചെയ്തോടെ ഇനി 10-ാം നമ്പര്‍ ജഴ്സി ആര്‍ക്കും നല്‍കേണ്ടതില്ല എന്ന തീരുമാനം ബോര്‍ഡ് കൈക്കൊളുകയായിരുന്നു. അതേസമയം സച്ചിനോടുള്ള ആദരവും ജഴ്സി നമ്പര്‍ ഉപയോഗിച്ചാലുമുള്ള നാണകേടു ഭയന്നും കളിക്കാര്‍ 10-ാം നമ്പറിനോട് താല്പര്യം കാണിക്കാത്തതും തീരുമാനത്തെ സ്വാധീനിച്ചു. നേരത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മംബൈ ഇന്ത്യന്‍സിനായി കളിച്ചപ്പോഴും പത്താം നമ്പര്‍ ജഴ്സിയായിരുന്നു സച്ചിന് അണിഞ്ഞിരുന്നത്. എന്നാല്‍ താരത്തിന്റെ വിരമിക്കിലോടെ ആദര സൂചകമായി മംബൈ ഇന്ത്യന്‍സ് ജഴ്സി നമ്പര്‍ പിന്‍വലിച്ചിരുന്നു.
Dear @bcci , Dont Give This No.10 Jersy To Anyone! We Dont Want Anyone To Wear this Jersy Except Sachin! pic.twitter.com/fTWuKQBVH8
— Vinod Kumar Reddy (@VinodYuvi12) August 31, 2017
കഴിഞ്ഞ സെപ്തംബറില്‍ ശ്രീലങ്കക്കെതിരെ നാലാം ഏകദിനത്തില്‍ അരങ്ങേറ്റ മത്സരത്തിലാണ് ശാര്‍ദൂര്‍ താക്കൂര്‍ സച്ചിന്റെ പ്രിയ നമ്പറായ പത്താം നമ്പര്‍ ജഴ്സി അണിഞ്ഞത്. അന്ന് അവിശ്വനീയമായാണ് ഈ നടപടി വീക്ഷിച്ചത്. 2013 നവംബറിലാണ് സച്ചിന് ക്രിക്കറ്റിനോട് വിടപറഞ്ഞതെങ്കിലും 2012 നവംബര്‍ പത്തിന് പാക്കിസ്താനെതിരെയുള്ള ഏകദിനത്തിലാണ് അവസാനി പത്താം നമ്പര്‍ ജഴ്സി അണിഞ്ഞത്. കായിക ലോകത്ത് പ്രതേകിച്ച് ഫുട്ബോളില്‍ താരങ്ങളുടെ ജഴ്സി നമ്പറിന് വൈകാരിക സ്ഥാനമുണ്ട്. തങ്ങളുടെ ഇഷ്ടതാരതാരങ്ങളോടുള്ള ബഹുമാന സൂചകമായി അവരുടെ നമ്പറുകള്‍ ജഴ്സിയില്‍ നിന്ന് ഇന്റര്‍ മിലാന്,എ.സി. മിലാന് തുടങ്ങി വിവിധ ക്ലബുകള്‍ പിന്‍വലിച്ചിട്ടുണ്ട്.