ബിസിസിഐ പ്രസിഡന്റായി ഗാംഗുലിയുടെ കാലാവധി ഇന്ന് കഴിയും


കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയുടെ കാലാവധി ഇന്ന് കഴിയും. കഴിഞ്ഞ ഒക്ടോബറിലാണ് ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ തിരഞ്ഞെടുത്തത്. ബി.സി.സി.ഐ ഭാരവാഹിയായി സൗരവ് ഗാംഗുലി 6 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കാലാവധി ഒഴിയാന്‍ സൗരവ് ഗാംഗുലി നിര്‍ബന്ധിതനാവുന്നത്. ബിസിസിഐ നിയമപ്രകാരം ആറ് വര്‍ഷം ബിസിസിഐ ഭാരവാഹിയായി പ്രവര്‍ത്തിച്ചാല്‍ തുടര്‍ന്ന് മൂന്ന് വര്‍ഷം ബിസിസിഐ ഭാരവാഹിത്വത്തില്‍ നിന്ന് വിട്ടുനില്‍ക്കണം. ബിസിസിഐ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നതിന് മുന്‍പ് സൗരവ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനില്‍ പ്രവര്‍ത്തിച്ചിരുന്നു.

എന്നാല്‍ ഈ നിയമത്തില്‍ മാറ്റം ആവശ്യപ്പെട്ട് ബിസിസിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച കേസ് പരിഗണിച്ച സുപ്രീം കോടതി രണ്ട് ആഴ്ചത്തേക്ക് കേസ് മാറ്റിവച്ചിരുന്നു. നിലവില്‍ ബിസിസിഐ സെക്രട്ടറി ജെ ഷായുടെ കാലാവധിയും കഴിഞ്ഞ മെയ് മാസത്തില്‍ അവസാനിച്ചിരുന്നു. സുപ്രീം കോടതില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാവുമെന്നാണ് സൗരവ് ഗാംഗുലിയും ബിസിസിഐയും പ്രതീക്ഷിക്കുന്നത്.

SHARE