‘പൊലീസാണ് കല്ല് കൊണ്ടുവന്ന് ഞങ്ങളോട് മുസ്‌ലിങ്ങളെ എറിയാന്‍ പറഞ്ഞത്’-ഡല്‍ഹി കലാപത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹിന്ദു യുവാവ്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപം പൂര്‍ണമായും ആസൂത്രിതവും പൊലീസിന്റെ സഹായത്തോടെയുമായിരുന്നു എന്നതിന്റെ തെളിവുകള്‍ പുറത്തുവിട്ട് ബി.ബി.സി വീഡിയോ. ഡല്‍ഹി പൊലീസാണ് തങ്ങളോട് കല്ലെടുത്ത് മുസ്‌ലിങ്ങള്‍ക്ക് നേരെ എറിയാന്‍ പറഞ്ഞതെന്ന് ഒരു ഹിന്ദു യുവാവ് ബി.ബി.സി റിപ്പോര്‍ട്ടറോട് വെളിപ്പെടുത്തി.

‘ഞങ്ങളുടെ കയ്യില്‍ ആവശ്യത്തിന് കല്ലുകളില്ലായിരുന്നു. അതുകൊണ്ട് പൊലീസാണ് കല്ലുകള്‍ കൊണ്ടുവന്ന് ഞങ്ങളോട് മുസ്‌ലിങ്ങള്‍ക്ക് നേരെ എറിയാന്‍ പറഞ്ഞത്’-ഹിമാന്‍ഷു റാത്തോര്‍ എന്ന വ്യക്തി പറഞ്ഞു.

SHARE