‘ഇത് വെറും പനിയല്ല’; കോവിഡില്‍ ട്രംപിന്റെ മലക്കംമറിച്ചില്‍ വീഡിയോയാക്കി ബിബിസി

ന്യൂയോര്‍ക്ക്: കൊറോണ വൈറസിനോടുള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ മനോഭാവം മാറിയതെങ്ങനെയെന്ന് തുറന്നുകാണിക്കുന്ന വീഡിയോയുമായി ബിബിസി ന്യൂസിന്റെ വീഡിയോ. തുടക്കത്തില്‍ കൊറോണ വെറും സാധാരണ പനിമാത്രമാണെന്ന് നിസാരവല്‍ക്കറിച്ച ട്രംപ് ഒടുക്കം മലക്കംമറഞ്ഞ് ഭയപ്പാടിലായിരിക്കുകയാണ്. പകര്‍ച്ചവ്യാധിയാണെന്ന് പ്രഖ്യാപിച്ചതില്‍ പിന്നെ ഇതിനകം നിരവധി തവണയാണ് ട്രംപ് മാത്രം കോവിഡ് ടെസ്റ്റ് നടത്തിയിരിക്കുന്നത്.

കൊറോണ വൈറസിനോടുള്ള പ്രസിഡന്റ് ട്രംപിന്റെ മനോഭാവം ആകെ മാറിയതായി ബിബിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സാമൂഹിക അകലം, കോവിഡ് -19 നെ പനിയുമായി താരതമ്യപ്പെടുത്താനുള്ള പ്രവണത, ഒടുക്കം പകര്‍ച്ചവ്യാധി എപ്പോള്‍ അവസാനിക്കുമെന്നതിനെക്കുറിച്ചുള്ള സന്ദേശം വരെയെത്തിനില്‍ക്കുകയാണ് ട്രംപ് വിശേഷങ്ങള്‍.

യുഎസില്‍ മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇത്‌ലോകത്തെ മറ്റെല്ലാ രാജ്യക്കാരെക്കാളും ഇരട്ടിയോളം വരും. ന്യൂയോര്‍ക്ക് സംസ്ഥാനത്തു മാത്രം കോവിഡ് രോഗികള്‍ ഇതിനകം ഒരു ലക്ഷം കടന്നു. ചൈനയിലെ മൊത്തം രോഗബാധിതരുടെ എണ്ണത്തേയാണ് ന്യൂയോര്‍ക്ക് സംസ്ഥാനം മറികടന്നത്. യുഎസിലിതുവരെ 6927 പേരാണ് മരിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം 2935 പേരാണ് മരിച്ചത്. സെപിതംബര്‍ 11 ലെ വേള്‍ഡ്‌ട്രേഡ് സെന്റര്‍ ‘ടററിസ്റ്റ് ആക്രമണ’ത്തേക്കാളും വലിയ നഷ്ടമാണു കോവിഡ് യുഎസില്‍ ഇതിനകം തന്നെ വിതച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

‘‘തുരങ്കത്തിന്റെ അവസാനം നമ്മൾ വെളിച്ചം കാണും. പക്ഷേ, അവിടേക്കുള്ള യാത്ര ഏറെ ദുഷ്കരം. മുൻപു നാം അഭിമുഖീകരിച്ചിട്ടില്ലാത്ത സാഹചര്യം’’– യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിങ്ങനെ. ന്യൂജഴ്‌സി, കലിഫോർണിയ, മിഷിഗൻ, ഫ്ലോറിഡ, വാഷിങ്ടൻ എന്നിവയുൾപ്പെടെ 9 സംസ്ഥാനങ്ങളിൽ രോഗികൾ 5000 കവിഞ്ഞു. രാജ്യത്തുടനീളം ഇപ്പോൾ യുദ്ധാലാടിസ്ഥാനത്തിൽ താൽക്കാലിക ആശുപത്രികൾ ഉൾപ്പെടെ ചികിത്സാസംവിധാനങ്ങൾ ഏർപ്പെടുത്തുകയാണ്.

പുതിയ സാഹചര്യത്തിൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു നടപടികളും വൈകിയേക്കും. 

SHARE